---
title: "ഡിവൈഎഫ്‌ഐ ബാലുശ്ശേരിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി"
english_title: "An anti-drug pledge was administered in all the units of Balussery block"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/70818/An anti-drug pledge was administered in all the units of Balussery block"
published_at: "2022-09-26T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633156e540349_LAHARIV.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ ബാലുശ്ശേരിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി

> **Lead Summary:** **ബാലുശ്ശേരി;** വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വിതരണത്തിനും എതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്ത്വത്തില്‍ പ്രതിജ്ഞ നടത്തി. 

## Article Content

**ബാലുശ്ശേരി;** വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വിതരണത്തിനും എതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്ത്വത്തില്‍ പ്രതിജ്ഞ നടത്തി. 

പ്രസ്തുത ക്യാമ്പയിന്റെ ഭാഗമായി ബാലുശ്ശേരി ബ്ലോക്കിലെ മുഴുവന്‍ യൂണിറ്റുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വിതരണത്തിനും എതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ബാലുശ്ശേരി ബ്ലോക്കിലെ മുഴുവന്‍ യൂണിറ്റുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.

ബഹുജനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

അവിടനല്ലൂര്‍ മേഖലയിലെ കിഴക്കന്‍ ചെങ്ങോട് യൂണിറ്റില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ടി കെ സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. 

ഉള്ള്യേരി മേഖലയിലെ തെരുവത്തക്കടവ് യൂണിറ്റില്‍ ബ്ലോക്ക് സെക്രട്ടറി ടി സരുണ്‍, കാവുന്തറ മേഖലയിലെ പള്ളിയത്ത് കുനിയില്‍ പ്രസിഡണ്ട് എസ് എസ് അതുല്‍, പനങ്ങാട് മേഖലയിലെ പനങ്ങാട് നോര്‍ത്ത് യൂണിറ്റില്‍ ട്രഷറര്‍ കെ ഷിബിന്‍, ജോയിന്‍ സെക്രട്ടറിമാരായ അഞ്ജലി കൃഷ്ണന്‍. എസ് ബി അക്ഷയ് എന്നിവര്‍ യഥാക്രമം

കോക്കല്ലൂര്‍ മേഖലയിലെ കോക്കല്ലൂര്‍ ടൗണ്‍ യൂണിറ്റിലും അത്തോളി മേഖലയിലെ കണ്ണിപ്പൊയില്‍ യൂണിറ്റിലും, വൈസ് പ്രസിഡണ്ട്മാരായ അതുല്യ ശിവദാസ്, കെ അദിത്ത് എന്നിവര്‍ യഥാക്രമം കോട്ടൂര്‍ മേഖലയിലെ പടിയക്കണ്ടി യൂണിറ്റിലും നടുവണ്ണൂര്‍ മേഖലയിലെ നടുവണ്ണൂര്‍ ടൗണ്‍ യൂണിറ്റിലും പരിപാടി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/70818/An anti-drug pledge was administered in all the units of Balussery block)